പ്രളയക്കയത്തില്‍ മുങ്ങിത്താഴ്ന്ന നിലമ്പൂരിന് സാന്ത്വനമാവുകയാണ് വളാഞ്ചേരി വി.കെ.എം.സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍. പ്രളയത്തില്‍ തകര്‍ന്ന തങ്ങളുടെ പ്രിയ സഹപാഠിയും സെറിബ്രല്‍ പാള്‍സി ബാധിതനുമായ ഷിയാസിനുവേണ്ടി ആരംഭിച്ച വിഭവ സമാഹരണമാണ് ഇപ്പോള്‍ നിലമ്പൂരിന് തന്നെ താങ്ങാവുന്നത്.