കൊച്ചി: മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കനെതിരെ പോസ്റ്റര്‍ പതിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍പുറത്ത്. വാഴക്കനെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ടുള്ള പോസ്റ്റ്‌റുകള്‍, മുഖം മൂടി ധരിച്ചെത്തിയവരാണ് പതിച്ചത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് ടി.ജെ വിനോദ് ഡിജിപിക്ക് പരാതി നല്‍കി.