ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം 24-ാം ദിവസത്തില്‍| മാതൃഭൂമി ന്യൂസ്

ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം ഇരുപത്തിനാലാം ദിവസത്തില്‍. വിട്ടുവീഴ്ചക്കില്ലെന്ന നിലപാടില്‍ തന്നെയാണ് കര്‍ഷകരും കേന്ദ്രസര്‍ക്കാരും. കര്‍ഷക സംഘടനകള്‍ കൂടിയാലോചനകള്‍ക്കായി ഇന്ന് യോഗം ചേരും. അതിനിടെ ബിജെപിയെ പ്രതിരോധത്തിലാക്കി മുന്‍ കേന്ദ്രമന്ത്രി ബീരേന്ദ്രസിങ് കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി.